Whatsapp Chat

വിദേശ പഠനം എളുപ്പമാണ് സ്‌കോളാബ് എജ്യു ഉണ്ടെങ്കില്‍

20 Sep 2022 Author : Scholab

വിദേശ പഠനം ഏതൊരു വിദ്യാര്‍ത്ഥിയുടെയും ആഗ്രഹമാണ്. അന്താരാഷ്ട്ര നിലവാരത്തില്‍ പഠിക്കുന്നതിനൊപ്പം സാംസ്‌കാരികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വ്യക്തിഗത നിലവാരം ഉയര്‍ത്താനും ലോകത്തെ പറ്റി വ്യക്തമായ കാഴ്ചപ്പാടും വിഷയങ്ങളെ പറ്റി വ്യക്തമായ ധാരണകള്‍ രൂപപ്പെടുത്താനും വിദേശപഠനം സഹായിക്കും. പരിമിതമായ സാഹചര്യങ്ങളിലെ വിദ്യാഭ്യാസവും കാലാതീതമായ വിശാല പഠന സാഹചര്യവും തമ്മില്‍ വലിയ അന്തരവുണ്ട്. ഈ അന്തരം ഒരു വിദ്യാര്‍ത്ഥിയുടെ ഭാവി നിര്‍ണയിക്കുന്നതിലും വലിയ പങ്കുവഹിക്കും. വിദേശപഠനം നിങ്ങളുടെ ഭാവി ഉയര്‍ത്തുന്നുണ്ടെങ്കിലും കൃത്യമായ വഴികള്‍ തിരഞ്ഞെടുത്തിട്ടില്ലെങ്കില്‍ ഭാവി ഭൂതമാകാനും സാധ്യതയുണ്ട്. അവിടെയാണ് നിങ്ങളുടെ ജീവിതത്തില്‍ സ്‌കോളാബ് എജ്യുവിന്റെ സാധ്യതകള്‍. യുകെ,യുഎസ്എ,അയര്‍ലാന്‍ഡ്,ന്യൂസിലാന്‍ഡ്,ഓസ്ട്രേലിയ,കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഏതും ആവട്ടെ ക്യത്യമായി ഏത് രാജ്യം വിദ്യാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുക്കണമെന്നത് സ്‌കോളാബ് എജ്യുവിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

വിദേശത്ത് ഉപരിപഠന സാധ്യതകള്‍ പരിശോധിക്കുമ്പോള്‍ പൊതുവായി വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പഠനത്തിനായി തിരഞ്ഞെടുക്കുന്ന രാജ്യം,ഭാഷ, തൊഴില്‍ സാധ്യത, ചിലവ്, കാലാവസ്ഥ എന്നുള്ള കാര്യങ്ങള്‍ വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. നഴ്സിങ്, ബിസിനസ് മാനേജ്മെന്റ്, എന്‍ജിനിയറിങ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ കോഴ്സുകളാണ് വിദേശപഠനത്തിനായി കൂടുതല്‍ കുട്ടികളും തിരഞ്ഞെടുക്കുന്നത് എന്നാല്‍ ഇതിനപ്പുറം വ്യത്യസ്തമായ ജോലി സാധ്യതകള്‍ കൂടുതലുള്ള പല കോഴ്സുകളും വിദേശരാജ്യങ്ങളില്‍ ഉണ്ട്. ഇവ സ്‌കോളോബ് എജ്യുവിലൂടെ എളുപ്പത്തില്‍ കണ്ടുപിടിക്കാം.

കോഴ്സ് ഫൈന്‍ഡര്‍,രാജ്യങ്ങളും അവയുടെ വ്യക്തമായ വിശദാംശങ്ങളും,നിങ്ങളുടെ സാമ്പത്തിക സ്ഥിതികനുസരിച്ച് കോഴ്സുകള്‍ തിരഞ്ഞെടുക്കാനുള്ള ഫില്‍ട്ടര്‍ ഓപ്ഷന്‍, ഇഷ്ടമുള്ള രാജ്യത്ത് സമയപരിധിയും നിലവാരമുള്ളതുമായ കോഴ്സുകള്‍ തിരഞ്ഞെടുക്കാനുള്ള സൗകര്യം, കോഴ്സ് തിരെഞ്ഞെടുത്താല്‍ അവയുടെ സിലബസുകള്‍,വ്യക്തമായ മൊഡ്യൂളുകള്‍, കോഴുസുകളുടെ മുഴുവന്‍ സ്ട്രങ്ത്ത്,ഇന്‍ടേക്ക്, പ്രധാനമായി ശ്രദ്ധകിട്ടേണ്ട കാര്യങ്ങളുടെ പോപ് അപ്പ്, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വിശദവിവരങ്ങള്‍, പ്രാപ്തരായ കണ്‍സള്‍ട്ടന്‍സ്, നേരിട്ട് കോഴ്സുകള്‍ക്ക് അപേക്ഷിക്കാനുള്ള ലിങ്ക് തുടങ്ങി എല്ലാ വിശദാംശങ്ങളും അടങ്ങിയ വെബ്സൈറ്റ് ഇന്ന് കേരളത്തില്‍ സ്‌കോളാബ് എജ്യുവിനല്ലാതെ ഇല്ല.വിദേശ വിദ്യാഭ്യാസത്തില്‍ സ്‌കോളാബ് എജ്യു പ്രമുഖരാണ്. ഞങ്ങളുടെ കോഴ്‌സ് ഫൈന്‍ഡറിന്റെ സഹായത്തോടെ അക്കാദമിക് മുന്‍ഗണനകള്‍, സാമ്പത്തിക ആവശ്യകതകള്‍, കോഴ്‌സ് ദൈര്‍ഘ്യം, തൊഴിലവസരം എന്നിവ നിങ്ങളുടെ മുന്‍ഗണനകള്‍ പരിഗണിച്ച ശേഷം മികച്ച ഓപ്ഷനുകള്‍ മുന്നോട്ട് വെയ്ക്കുന്നു. വെബ്സൈറ്റിലെ വിവരങ്ങള്‍ക്ക് സംശയ നിവാരണത്തിനായി ഒരു ഫോണ്‍ കോളിനോ മെസേജിനോ അകലെ കൃത്യമായ വിവരങ്ങള്‍ തരാന്‍ പ്രാപ്തരായ കണ്‍സള്‍ട്ടന്സും സ്‌കോളാബ് എജ്യുവിനുണ്ട്.

വിദേശപഠനത്തിനായി വിദ്യാര്‍ത്ഥികള്‍ ഇന്റര്‍നെറ്റിനെ ആശ്രയിക്കുമ്പോള്‍ കൃത്യമായ വിവരങ്ങള്‍ ലഭിക്കണം എന്നില്ല. ഇന്റര്‍നെറ്റില്‍ നിന്നു ലഭിക്കുന്ന തെറ്റായ വിവരങ്ങള്‍ വിദ്യാര്‍ത്ഥികളെ വേറെ വഴികളിലെത്തെച്ചേക്കാം. സ്‌കോളാബ് എജ്യുവിലൂടെ നിങ്ങള്‍ വിദേശ പഠനത്തിനൊരുങ്ങുമ്പോള്‍ പൊള്ളയായ വാഗ്ദാനങ്ങളിലല്ല വ്യക്തമായ വിവരങ്ങളിലാണ് എത്തിച്ചേരുന്നത്. എങ്ങനെയെങ്കിലും വിദേശത്ത് എത്തുക എന്ന ലക്ഷ്യത്തോടെ ആയിരിക്കരുത് കോഴ്സുകളും സര്‍വകലാശാലയും വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുക്കേണ്ടത്. മികച്ച സര്‍വകലാശാലകള്‍ തൊഴില്‍ സാധ്യത വര്‍ധിപ്പിക്കും എന്ന് എടുത്ത് പറയേണ്ട ആവശ്യം ഇല്ലല്ലോ . ഒരു രാജ്യം തിരെഞ്ഞെടുക്കുമ്പോള്‍ അടുത്ത പത്ത് വര്‍ഷത്തില്‍ അവിടെ ഉണ്ടാകുന്ന വികസിത മാറ്റങ്ങള്‍ ഉള്‍പ്പെടെ കൃത്യമായ വിവരങ്ങള്‍ സ്‌കോളാബ് എജ്യു നല്‍കും. സുതാര്യമായ സേവങ്ങളിലൂടെ വിദ്യാര്‍ത്ഥിയുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് സുരക്ഷിതമായ രാജ്യം പൂര്‍ണ്ണവിവരങ്ങളോട് കൂടി സ്‌കോളാബ് എജ്യു തിരഞ്ഞെടുക്കാന്‍ സഹായിക്കും. ഇഷ്ടപ്പെട്ട കോഴ്സിന് മികച്ച യൂണിവേഴ്സിറ്റി തിരഞ്ഞെടുക്കുക എന്നതാണ് വിദേശപഠനത്തിലേക്കുള്ള ആദ്യ പടി.മികച്ച തൊഴിലവസരങ്ങള്‍ ഉള്ള കോഴ്സുകള്‍ കണ്ടെത്തണം . അല്ലെങ്കില്‍ പഠനം കഴിഞ്ഞ് മറ്റ് മേഖലകളില്‍ തൊഴില്‍ അന്വേഷിക്കേണ്ടി വരും.

കേരളത്തില്‍ വിദ്യാര്‍ത്ഥികളെ വിദേശപഠനത്തിലേക്ക് ആകര്‍ഷിക്കാന്‍ പഠനത്തിനൊപ്പം ജോലി എന്ന വ്യവസ്ഥതകളില്‍ പല വ്യാജ പ്രചരണങ്ങളും ഈ മേഖയില്‍ നടക്കാറുണ്ട്. നിലവാരം കുറഞ്ഞ ജോലി സാഹചര്യങ്ങളിലേക്ക് ഇത് വിദ്യാര്‍ത്ഥികളെ നയിക്കാറുമുണ്ട്. സ്‌കോളാബ് എജ്യുവിന് പൊള്ളയായ വാഗ്ദാനങ്ങളില്ല. മികച്ച വിദ്യാഭ്യാസത്തിന് മാത്രമാണ് സ്‌കോളാബ് എജ്യു പ്രധാന്യം നല്‍കുന്നത്. നല്ല രീതിയിലുള്ള വിദ്യാഭ്യാസത്തിലൂടെ ലഭിക്കാവുന്ന എല്ലാ അറിവുകളും കരസ്ഥമാക്കി അനുബന്ധ പഠനങ്ങളിലേക്ക് നയിക്കാനും ഉയര്‍ന്ന ജോലി സാധ്യതകളിലേക്ക് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കാനുമാണ് സ്‌കോളാബ് എജ്യു ലക്ഷ്യമാക്കുന്നത്. പഠനത്തിനിടയിലൂടെയുള്ള ജോലി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് മങ്ങലേല്പ്പിച്ചേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ജോലിക്കായി വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് പോകുമ്പോള്‍ താത്ക്കാലിക ഗുണത്തിനല്ല സ്‌കോളോബ് എജ്യു മുന്‍തൂക്കം നല്‍കുന്നത് പകരം അനന്തമായ ഭാവിക്കാണ്. പഠനക്കാലത്തെ യൂണിവേഴ്സിറ്റിയിലെ എല്ലാ സാധ്യതകളും ഉപയോഗിച്ച് ഗവേഷണങ്ങള്‍ നടത്തി അനുഭവ സമ്പത്തുള്ള അധ്യാപകരോട് വിവരങ്ങള്‍ ശേഖരിച്ച് എങ്ങനെ കോഴ്സുമായി ബന്ധപ്പെട്ട ഉയര്‍ന്ന ശബളം ലഭിക്കുന്ന ജോലി നേടാം എന്നാണ് സ്‌കോളാബ് എജ്യു വിദ്യാര്‍ത്ഥികളോട് നിര്‍ദേശിക്കാറ്. കെയര്‍ ടേക്കറായും ദിവസ വേദനത്തിനുള്ള ജോലികളും വിദേശ രാജ്യങ്ങളില്‍ ആര്‍ക്കും നേടാവുന്ന ഒന്നാണ്. പക്ഷേ വിദ്യാര്‍ത്ഥികള്‍ താത്കാലിക ലാഭം നോക്കുമ്പോള്‍ നഷ്ടമാകുന്നത് മെച്ചപ്പെട്ട അവസരങ്ങളാണ്. സ്‌കോളാബ് എജ്യുവിന് വിദ്യാര്‍ത്ഥികളും വിദ്യാഭ്യാസവുമാണ് പ്രധാനം. വിദേശ വിദ്യാഭ്യാസ മേഖലയില്‍ സ്‌കോളാബ് എജ്യവിന് പരിചയ സമ്പന്നത്ത് ഏറെയാണ്. ഈ നേട്ടങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണം ചെയ്യും.

കോവിഡിനു ശേഷം വിദേശരാജ്യങ്ങളിലെ പഠനത്തിനെ സംബന്ധിച്ച് സംശങ്ങള്‍ ഏറെയാണ്. എന്നാല്‍കോവിഡാനന്തരം വിദേശ പഠനം സുരക്ഷിതമാണ്. പല മാതാപിതാക്കളും ഈ കാര്യത്തില്‍ വ്യാകുലരാണ്.ഇന്ത്യയെക്കാളും ഇത്തരം സാഹചര്യങ്ങളില്‍ വളരെ പക്വമായി ഇടപ്പെട്ടത് വിദേശ രാജ്യങ്ങളാണ്.കോവിഡിനു ശേഷം പഠനം ഓണ്‍ലൈന്‍ ആക്കിയെങ്കിലും 91 ശതമാനം വിദ്യാര്‍ത്ഥികളും വിദേശപഠനമെന്ന സ്വപ്നം ഉപേക്ഷിച്ചിട്ടില്ലെന്നാണ് യുനോസ്‌കോയുടെ പഠനം തെളിയിക്കുന്നത്. എങ്ങനെ ഇത്തരത്തിലുള്ള അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടാം എന്ന് വിദേശ രാജ്യങ്ങള്‍ക്ക് വ്യക്തമായി അറിയാം. അതുകൊണ്ട് തന്നെ കോവിഡിനു ശേഷം പഠനമേഖയിലാണെങ്കിലും തൊഴില്‍ മേഖലയിലാണെങ്കിലും വിദേശത്ത് അവസരങ്ങള്‍ ഇനി കൂടുകയേ ഉള്ളു. വെറുതെ വാക്കുകളില്‍ ഒതുക്കാതെ രാജ്യങ്ങളുടെ സാധ്യതകളും ന്യൂനതകളും കൃത്യമായി കാണിക്കാന്‍ സ്‌കോളോബ് എജ്യുവിന് കഴിയും. വിദേശപഠനവും വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ കോഴ്സും ഏത് രാജ്യത്ത് വേണമെന്ന് ഗുണങ്ങള്‍ ചൂണ്ടികാണിച്ച് വഴികാട്ടാന്‍ സ്‌കോളാബ് എജ്യുവിന് മുന്‍പന്തിയിലാണ്.

വിദ്യാര്‍ത്ഥികളുടേയും രക്ഷിതാക്കളുടെയും അജ്ഞത മുതലെടുത്ത് കൊണ്ട് അംഗീകാരമില്ലാത്ത കോഴ്സുകള്‍ക്ക് പരസ്യം നല്‍കി വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്ന അനവധി ഏജന്‍സികള്‍ ഇന്നുണ്ട്. അംഗീകാരവും നിലവാരവുമുള്ള വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വ്യക്തമായ മാനദണ്ഡങ്ങളോട് കൂടി മാത്രമേ സ്‌കോളബ് എജ്യു വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാറുള്ളു. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ ചേര്‍ന്ന് കോഴ്സ് കഴിയുമ്പോള്‍ മാത്രം കബളിപ്പിക്കപ്പെട്ടത് തിരിച്ചറിയുന്ന നിരവധി പേരുണ്ട്. അതിനാല്‍ തന്നെ വിദേശ വിദ്യാഭ്യാസത്തിനു ശ്രമിക്കുമ്പോള്‍ വളരെ വ്യക്തമായി അന്വേക്ഷിച്ചറിഞ്ഞതിനു ശേഷം മാത്രം ചേരുവാന്‍ ശ്രദ്ധിക്കണം. സ്‌കോളാബ് എജ്യു ഇത്തരം കാര്യങ്ങളില്‍ സമ്പൂര്‍ണ വിവിരങ്ങളുടെ സ്രോതസ്സാണ്. ശരിയേത് തെറ്റേത് ഏത് കോഴ്സുകള്‍ നിങ്ങളുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കാന്‍ പരിചയസമ്പത്തുള്ള കണ്‍സള്‍ട്ടന്റ്സ് ഇവിടെയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7902525250 നമ്പറില്‍ വിളിക്കാവുന്നതോ അല്ലെങ്കില്‍ സ്‌കോളാബ് എജ്യുവിന്റെ www.scholabedu.com എന്ന വെബ്സൈറ്റിലൂടെ വിവരങ്ങള്‍ ശേഖരിച്ച് ഡയറക്ററ് ആയി തന്നെ നിങ്ങള്‍ക്ക് യൂണിവേഴ്സിറ്റികളില്‍ അപേക്ഷിക്കാവുന്നതോ ആണ്.