വിദേശ പഠനമാണോ സ്വപ്‌നം ? എന്ത് പഠിക്കണം ? ഏത് യൂണിവേഴ്‌സിറ്റി തെരഞ്ഞെടുക്കണം ?
വിദേശ പഠനമാണ് സ്വപ്‌നമെങ്കില്‍ സ്‌കോളാബ്എജ്യു യാഥാര്‍ത്ഥ്യമാക്കും
വിദേശരാജ്യങ്ങളിലെ പഠനം ഏതൊരു വിദ്യാര്‍ത്ഥിയുടെയും സ്വപ്‌നമാണ്. എന്നാല്‍ വിദേശത്ത് ഏങ്ങനെ പഠിക്കണം,എന്ത് പഠിക്കണം, ഏത് യൂണിവേഴ്‌സിറ്റി തിരഞ്ഞെടുക്കണം,എപ്പോള്‍ അപേക്ഷിക്കണം, എങ്ങനെയാണ് വിസ ലഭിക്കുക, പഠനത്തിന് ആവശ്യമായ ലോണ്‍ എങ്ങനെ ലഭിക്കും തുടങ്ങിയ വിദ്യാര്‍ത്ഥികളുടെ നൂറു സംശങ്ങള്‍ക്ക് ഒറ്റ ഉത്തരമാണ് സ്‌കോളാബ്എജ്യു. ലളിതമായ വഴികളിലൂടെ സ്വപ്‌ന ജോലി കരസ്ത്ഥമാക്കാന്‍ വിദേശ രാജ്യങ്ങളിലെ പഠനത്തിന് സോകോളാബ് വഴിക്കാട്ടുന്നു. പത്തോളം രാജ്യങ്ങളില്‍ 750 യൂണിവേഴ്‌സിറ്റികളിലായി 72000 കോഴ്‌സുകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സ്‌കോളാബിനൊപ്പം ഭാവി സുരക്ഷിതമാക്കിയവര്‍ ഒരുപാടാണ്. വിദേശപഠനം സുരക്ഷിതമായി ഒരുക്കുന്നതില്‍ ഇന്ന് മുന്‍പന്തിയിലാണ് സ്‌കോളാമ്പ് എജ്യു. എല്ലാ സംശയങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ഇന്ന് ഇവരുടെ പരിചയസമ്പത്തിന് കഴിയും.
വിദേശ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ശരാശരി ഇന്ത്യന്‍ സ്വപ്നത്തിന് സ്‌കോളാബ് ചിറകുകള്‍ നല്‍കുന്നു. നിങ്ങളുടെ ഭാവി സ്‌കോളാബിന്റെ കൈകളില്‍ ഏല്‍പ്പിക്കുകയും സംശയങ്ങളില്‍ നിന്ന് മികച്ച വഴി നിങ്ങള്‍ക്ക് കാണിച്ചുതരാന്‍ ഇവരെ വിശ്വസിക്കുകയും ചെയ്യാം. കൂടാതെ ഓരോ വിദ്യാര്‍ത്ഥിയും ആഗ്രഹിക്കുന്നത് സ്‌കോളാബ് നല്‍കുന്നു.
ഓരോ വ്യക്തിക്കും അവര്‍ ആഗ്രഹിക്കുന്നത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിങ്ങളുടെ താല്‍പ്പര്യങ്ങളെ ബഹുമാനിക്കുന്ന ഒരു മികച്ച ടീം സ്‌കോളാബിനുണ്ട്. ഓരോ വിദ്യാര്‍ത്ഥിയുടെയും താല്‍പ്പര്യങ്ങളും തിരഞ്ഞെടുക്കാനുള്ള കഴിവും വ്യക്തിഗത അഭിരുചികളും സ്‌കോളാബ് ഏറെ മാനിക്കുന്നു.
വിവിധ മേഖലയിലേക്ക് മികച്ച തൊഴില്‍ ലഭിക്കാനാവശ്യമായ കോഴ്‌സുകള്‍ ഏതുമാകട്ടെ സ്‌കോളാബ്എജ്യുവില്‍ പരിചയ സമ്പന്നരായ സ്റ്റാഫുകള്‍ കൃത്യമായി വഴികാട്ടുന്നു. ഏതൊരു സാധാരണക്കാരനും വിദേശത്ത് പഠിക്കാനും ജീവിതം മെച്ചപ്പെടുത്താനും സേവനങ്ങള്‍ ഒരുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. വിദ്യാര്‍ത്ഥികളുടെ അഭിരുചിക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ച് വേണ്ടരീതിയിലുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ സ്‌കോളാബ്എജ്യവില്‍ പരിചയ സമ്പന്നരായ സ്റ്റാഫുകളുണ്ട്. ഓരോ രാജ്യത്തിന്റെയും സവിശേഷതകള്‍ നിരത്തി വിദ്യാര്‍ത്ഥികളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സുരക്ഷ ഉറപ്പാക്കിയാണ് സ്‌കോളാബ്എജ്യു പഠിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്. സമകാലിക വിദ്യാഭ്യാസ രംഗത്ത് വിദേശ പഠനം പേടികൂടാതെ സുരക്ഷിതമായി സാധ്യമാക്കാന്‍ വിശ്വാസതയോടെ സ്‌കോളാബ് കേരളത്തിലുണ്ട്. രാജ്യമേതുമാകട്ടെ സ്‌കേളാബ് വഴിയാണെങ്കില്‍ സുരക്ഷിത പഠനം ഉറപ്പാക്കാം. ഒരോ യൂണിവേഴ്‌സിറ്റികുളിലും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട രീതിയിലുള്ള സ്വാധീനം സ്‌കോളാബിനുണ്ട്.
നിങ്ങള്‍ തിരയുന്ന കോഴ്‌സുകള്‍ ഏതുമാകട്ടെ ഞങ്ങളുടെ പരിചയസമ്പന്നരായ കൗണ്‍സിലര്‍മാരുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും കഴിവും യോഗ്യതയും പ്രൊഫഷണലിസവും അവ നേടിയെടുക്കാന്‍ എളുപ്പമാക്കുന്നു. നിങ്ങളുടെ എല്ലാ ആവശ്യങ്ങളും ഞങ്ങള്‍ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നു. അതിനാല്‍ നിങ്ങള്‍ തിരയുന്നതെന്തും ഇവിടെയുണ്ട്. കൃത്യമായ കോഴ്‌സുകള്‍, അംഗീകാരമുള്ള ലോകത്തിലെ മികച്ച യൂണിവേഴ്‌സിറ്റികള്‍, സൗകര്യങ്ങളോടെയുള്ള താമസം, പഠനത്തിനൊപ്പം ജോലി, പഠനത്തിനു ശേഷം ജോലി, തുടര്‍ പഠനം ഇങ്ങനെ ഭാവി സുരക്ഷിതമാക്കാന്‍ സ്‌കോളാബിന് എളുപ്പമാണ്. നിങ്ങളെ സഹായിക്കാന്‍ എപ്പോഴും തയ്യാറുള്ള ഒരു ടീമും ഞങ്ങളുടെ പക്കലുണ്ട്. എന്തിനധികം, യുകെ, അയര്‍ലന്‍ഡ്, കാനഡ, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ എല്ലാ സര്‍വ്വകലാശാലകളിലും ഞങ്ങള്‍ അത്യാധുനിക വിദേശ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
വിദേശ പഠനത്തിന് ഏത് രാജ്യമാണ് സുരക്ഷിതം? സ്‌കോളാബ് വഴിയൊരുക്കും നിങ്ങള്‍ തയ്യാറെങ്കില്‍
ഏത് സാഹചര്യത്തില്‍ ജീവിക്കുന്നവര്‍ക്കും കൂടുതല്‍ അറിവ് കരസ്ഥമാക്കാനും ജീവിതം മെച്ചപ്പെടുത്താനും മറ്റു സംസ്‌കാരങ്ങള്‍ പകര്‍ത്താനും വിശാലമായ കാഴ്ചപ്പാടിനും വിദേശപഠനം പ്രധാനമാണ്. കൂടുതല്‍ വരുമാനത്തോടെ ഭാവി സുരക്ഷിതമാക്കുന്നതിനൊപ്പം വ്യത്യസ്ത ഭാഷകള്‍ പഠിക്കാനും സംസ്‌കാരങ്ങള്‍ പഠിക്കാനും വിദേശപഠനം സഹായിക്കുന്നു. വിദേശ പഠത്തിലൂടെ ലഭിച്ച അറിവും കഴിവും ശക്തമായ തൊഴില്‍ നൈതികതയും ഉള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ലോകമെമ്പാടും അറിയപ്പെട്ടിട്ടും നേട്ടങ്ങള്‍ കൈവരിച്ചിട്ടുമുണ്ട്. അവര്‍ക്ക് മികച്ച വിദ്യാഭ്യാസം നേടാന്‍ മാത്രമല്ല, പ്രധാന കമ്പനികളിലും വിദേശരാജ്യത്തെ സര്‍ക്കാരിന്റെ ഭരണത്തില്‍ പ്രധാനപങ്കുവഹിക്കാനും സാധിച്ചിട്ടുണ്ട്.
ഒരോ രാജ്യത്തിന്റെയും നേട്ടങ്ങളും ന്യൂനതകളും കൃത്യമായി വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കി സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സ്ഥാപനമാണ് സ്‌കോളാബ്എജ്യു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ജീവിതം ഏതു രീതിയില്‍ നയിക്കണമെന്നതിന് സ്‌കോളാബ് വഴികാട്ടുന്നു.
യുകെ,അയര്‍ലണ്ട്,ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ,കാനഡ തുടങ്ങി രാജ്യമേതുമാകട്ടെ സുരക്ഷിത പഠനം ഒരുക്കാന്‍ സ്‌കോളാബ്എജ്യുവിന് കഴിയും.
ലോകത്തിലെ ഉന്നതനിലവാരമുള്ള യൂണിവേഴ്‌സിറ്റികളാണ് ഈ രാജ്യങ്ങളില്‍. മികച്ച അധ്യാപനവും നിലവാരമുള്ള വിദ്യാഭ്യാസവുമാണ് ഇവിടെ. വ്യത്യസ്ത മേഖലകളിലായി നിരവധി കോഴ്‌സുകള്‍ ഇവിടെ പഠിക്കാനുള്ള അവസരമുണ്ട്. ഹ്രസ്വകാല കോഴ്‌സുകളും ഐഎല്‍ടിഎസ് എഴുതാതെ തന്നെ വിദേശപഠനം സാധ്യമാക്കാനും സ്‌കോളാബ് അവസരമൊരുക്കുന്നു. ഏതൊരു വിദ്യാര്‍ത്ഥിക്കും താങ്ങാനാകുന്ന ഫീസില്‍ കോഴ്‌സുകള്‍ക്കൊപ്പം ജോലി ചെയ്യാനും സ്‌കോളോബ് എജ്യു സാഹചര്യമൊരുക്കുന്നു. മാത്രമല്ല അയര്‍ലണ്ട, ന്യൂസിലാന്‍ഡ് പോലെയുള്ള രാജ്യങ്ങളില്‍ പെര്‍മനന്റ് റസിഡന്‍സിക്കുള്ള സാധ്യതകളുമുണ്ട്. ഏത് വിദേശ രാജ്യമായാലും അവിടെ അനുയോജ്യമായ യൂണിവേഴ്‌സിറ്റി ഏതെന്നും എവിടെയാണ് പഠിക്കേണ്ടതെന്നും തുടര്‍പഠനത്തിനുമുള്ള സൗകര്യങ്ങളും ഇവരൊരുക്കുന്നു.
ഫാര്‍മസ്യൂട്ടിക്കള്‍ സയന്‍സ്,എംഎസ്‌സി ഡാറ്റാ അനാലിസിസ് ഫോര്‍ ബിസിനസ്സ് ഇന്റലിജന്‍സ്, എംഎസ്‌സി ഓട്ടോമോട്ടീവ് എന്‍ജിനിയറിംങ്, എംഎസ്‌സി ഗെയിം ഡെവലപ്‌മെന്റ്, എംബിഎ ഓഫ് ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍, എംഎസ്‌സി ലോജിസ്റ്റിക്ക് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്്, മാസ്റ്റര്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്ത് എം പി എച്ച്. എംഎസ്‌സി കണ്‍ട്രോള്‍,ഓട്ടോമേഷന്‍ ആര്‍ട്ടിഫിഷല്‍ ഇന്റെലിജന്‍സ്, എംഎസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്,എംഎസ്‌സി സൈബര്‍ സെക്യൂരിട്ടി,എംഎസ്‌സി ഡാറ്റാ സയന്‍സ് തുടങ്ങിയ നിരവധി ട്രന്‍ഡിങ് കോഴ്‌സുകളും പ്ലേസ്‌മെന്റോടുകൂടിയ കോഴ്‌സുകളും സ്‌കോളാബ് ഒരുക്കുന്നു. നിങ്ങള്‍ വിഷയം തിരഞ്ഞെടുക്കുന്നത് മുതല്‍ വേണ്ടവിധത്തിലുള്ള വഴികാട്ടാന്‍ സ്‌കോളാബ് ഒപ്പമുണ്ടാകുന്നു.
സംശയങ്ങള്‍ക്കൊടുവില്‍ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികളെ ഒരോ കോഴ്‌സുകളുടെ സാധ്യതകള്‍ മനസ്സിലാക്കി അവരുടെ അഭിരുചിക്കനുസരിച്ച് ലക്ഷ്യത്തിലെത്താന്‍ സ്‌കോളാബ് ഇവരെ പ്രാപ്തരാക്കുന്നു.
വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന രീതിയില്‍ കോഴ്‌സുകള്‍ ലഭ്യമാണോ അവ ഇഷ്ടപ്പെട്ട ക്യാമ്പസില്‍ ലഭ്യമാണോ വിദ്യാര്‍ത്ഥിയുടെ കഴിവിനനുസരിച്ചുള്ള കോഴ്‌സുകള്‍ ഏതൊക്കെ എന്നെല്ലാം സ്‌കോളാബില്‍ നിന്ന് എളുപ്പത്തില്‍ മനസ്സിലാക്കാം.
വിദേശ പഠനത്തിനൊരുങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളുണ്ട് മറ്റ് ഏതു വഴി വിദേശ പഠനത്തിനൊരുങ്ങുമ്പോഴും കോളേജിനെയും കോഴ്സുകളെയും കുറിച്ച് കൂടുതല്‍ അറിയാന്‍ വിദ്യാര്‍ത്ഥികള്‍ സമഗ്രമായി ഗവേഷണം നടത്തേണ്ടതുണ്ട്. നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്തും ഇഷ്ടങ്ങളനുസരിച്ച് മാത്രമല്ലാതെ ഭാവിക്ക് മുതല്‍കൂട്ടാകേണ്ടതുമാണ്. എന്നാല്‍ സ്‌കോലാബ് വഴിയാണെങ്കില്‍ പിന്നീടൊരു ചിന്തയുടെ ആവശ്യമില്ല.
സ്‌കോളാബിലേക്ക് ഒരു ഫോണ്‍ കോളോ അല്ലെങ്കില്‍ നിങ്ങളുടെ ചോദ്യങ്ങള്‍ സന്ദേശം അയയ്ക്കുകയോ ചെയ്യുന്നതു മുതല്‍ ലക്ഷ്യം നേടിയെടുക്കുന്നതു വരെ സ്‌കോളാബ് കൂടെയുണ്ടാകും. ഓരോ വിദ്യാര്‍ത്ഥികളുടെയും വിജയം സ്‌കോളാബിന്റെയും വിജയമാണ്.
വിദേശ പഠനത്തെ കുറിച്ചുള്ള ഏതെങ്കിലും ഒരു ചോദ്യത്തിനുള്ള ഉത്തരമല്ല സ്‌കോളാബ്. അനേകായിരം ചോദ്യങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കുമുള്ള പൂര്‍ണ്ണ ഉത്തരമാണ് സ്‌കോലാബ്.
Source: https://www.twentyfournews.com/2022/08/24/scholab-for-foreign-education.html