Whatsapp Chat

യുകെയില്‍ പഠിക്കുമ്പോള്‍ ഗുണങ്ങള്‍ ഏറെയുണ്ട് സ്‌കോളാബ് വഴികാട്ടും

20 Sep 2022 Author : Scholab

യുകെയില്‍ പഠിക്കുമ്പോള്‍ ഗുണങ്ങള്‍ ഏറെയുണ്ട് സ്‌കോളാബ് വഴികാട്ടും

ഏറ്റവും നിലവാരമുള്ള അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളില്‍ പലതും യുകെയിലായതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികളുടെ ഇഷ്ട ഇടമാണ് യുകെ. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ചില സര്‍വ്വകലാശാലകളും കോളേജുകളും നിലനില്‍ക്കുന്നത് യുകെയിലാണ്. അത്രയും ശക്തമായ പാരമ്പര്യത്തില്‍ നിന്ന് വരുന്ന യുകെയിലെ വിദ്യാഭ്യാസ സംവിധാനങ്ങള്‍ ലോകത്തെവിടെയും ഏറെ വിലകല്പിക്കപെടുന്നു. എന്നാല്‍ ഇഷ്ടങ്ങള്‍ക്കു പിറകെ ഓടുമ്പോള്‍ വഞ്ചിതരാകാതെ സുരക്ഷിതമായ ലക്ഷ്യത്തിലെത്താന്‍ സ്‌കോളാബ് എജ്യു സഹായിക്കും. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിദ്യാഭ്യാസം കൈമുതലാക്കാന്‍ സ്‌കോളാബ് എജ്യു ആവശ്യമായ വഴികള്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നു. വിദ്യാര്‍ത്ഥികളുടെ അഭിരുചിക്ക് അനുസരിച്ച് മാറ്റങ്ങള്‍ മുന്നില്‍ കണ്ട് മികച്ച വഴി സ്‌കോളാബ് എജ്യു കാണിക്കുന്നു. മറ്റ് പല രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ യുകെയിലെ തൊഴില്‍ അവസര നിരക്ക് ഉയര്‍ന്നതാണ്. അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനം പൂര്‍ത്തിയാക്കിയ ശേഷം നല്ല ശമ്പളമുള്ള ജോലി തീര്‍ച്ചയായും യുകെയില്‍ കണ്ടെത്താനാകും.

എന്തുകൊണ്ട് സ്‌കോളാബ് എജ്യുവിലൂടെ യുകെ പഠനം ?

ഉന്നത നിലവാരമുള്ള പഠനത്തിനൊപ്പം വ്യത്യസ്ത സംസ്‌കാരം ജീവിതത്തിന്റെ ഭാഗമാക്കാന്‍ യുകെയിലെ പഠനം സഹായിക്കുന്നു. യുകെയില്‍ ഇനി വരാനിരിക്കുന്ന അനവധി അവസരങ്ങളും വിദ്യാര്‍ത്ഥികള്‍ നേരിട്ടേക്കാവുന്ന ചെറിയ പ്രയാസങ്ങളും കൃത്യമായി അപഗ്രഥിച്ച് സുരക്ഷിതമായ പഠനം ഒരുക്കാന്‍ സ്‌കോളാബ് എജ്യു വിന് കഴിയും. അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിന് യുകെയില്‍ നിരവധി ആനുകൂല്യങ്ങള്‍ ഈ അടുത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ ഏതൊക്കെയാണെന്ന് സ്‌കോളാബ് എജ്യു പൂര്‍ണ വിവരങ്ങളായി വിദ്യാര്‍ത്ഥികള്‍ പഠിക്കാന്‍ ഒരുങ്ങുമ്പോള്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. യുകെയില്‍ പഠിക്കുന്നതുകൊണ്ടു ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി ഗുണങ്ങളുണ്ട്. ഇത് മറ്റു വഴികളിലൂടെ പഠനത്തിനൊരുങ്ങുമ്പോള്‍ ലഭിച്ചേക്കണമെന്നില്ല. സൗഹൃദപരമായ ഇമിഗ്രേഷന്‍ നയങ്ങള്‍,വിസ നിയമങ്ങളിലെ മാറ്റങ്ങള്‍ എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ആനുകൂലമായ മാറ്റങ്ങളാണ്. അതുപോലെ തന്നെ ബ്രക്‌സിറ്റ്, പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ,പോയിന്റ് ബേസ് സിസ്റ്റം തുടങ്ങിയ മാറ്റങ്ങള്‍ യുകെയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഭാവി സുരക്ഷിതമാക്കുന്നു. 2021 ല്‍ അന്താരാഷ്ട്ര സര്‍വ്വകലാശാലകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ യുകെയിലെ മൊത്തം വിദ്യാര്‍ത്ഥി ജനസംഖ്യയുടെ 22% ആയിരുന്നു എന്നതില്‍ നിന്ന് തന്നെ ഉയരുന്ന സാധ്യതകളെ മനസിലാക്കാം. ഈ സാധ്യത മുന്നില്‍ കണ്ട് വിദ്യാഭ്യാസം മാത്രമല്ല ഭാവി സുരക്ഷിതമാക്കാനും യുകെയിലെ അവസരങ്ങള്‍ ഏറെയാണ്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരു രക്ഷിതാവെന്ന പോലെ ഒരുക്കാന്‍ സ്‌കോളാബ് എജ്യുവിന് കഴിയും.

സ്‌കോളാബിന്റെ വെബ്‌സൈറ്റിലൂടെ യുകെ എന്ന രാജ്യത്തിന്റെ പൂര്‍ണ്ണ വിവരങ്ങളും ഇനി വരാനിരിക്കുന്ന മാറ്റങ്ങളും മനസ്സിലാക്കി മുന്നോട്ട് പോകാന്‍ സാധിക്കും. ബ്രക്‌സിറ്റു പോലുള്ള നയങ്ങളില്‍ യുകെ ഊന്നി നില്‍കുമ്പോള്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എങ്ങനെ ഗുണകരമായ പഠന സൗകര്യം ലഭിക്കുമെന്ന് സ്‌കോളാബ് എജ്യു കൃത്യമായി കാണിച്ചു തരുന്നു.

മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ക്വാളിറ്റി അഷ്വറന്‍സ് ഏജന്‍സികള്‍ യുകെയിലെ സര്‍വ്വകലാശാലകളുടെയും കോളേജുകളുടെയും വിദ്യാഭ്യാസ നിലവാരം പതിവായി വിലയിരുത്തും. മാത്രമല്ല ഓഡിറ്റുകളിലൂടെയും സബ്ജക്ട് റിവ്യൂകളിലൂടെയും യൂണിവേഴ്‌സിറ്റി പ്രകടനങ്ങള്‍ പരിശോധിച്ച് മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇതുകൊണ്ട് തന്നെ മികച്ച പ്രകടനത്തിനും ഗവേഷണത്തിനും യുകെ പറ്റിയ സ്ഥലമാണെന്ന് സ്‌കോളാബ് എജ്യു ചൂണ്ടികാണിക്കുന്നു. സ്‌കോളാബ് എജ്യുവിന്റെ വെബ്‌സൈറ്റിലൂടെ യുകെ പഠനത്തിനൊരുങ്ങുമ്പോള്‍ കോഴ്‌സുകളുടെയും യൂണിവേഴ്‌സിറ്റികളുടെയും മാത്രം വിവരങ്ങളല്ല ഒരു വിദ്യാര്‍ത്ഥിക്ക് ലഭിക്കുക. പകരം എണ്ണമിട്ട് ആ രാജ്യത്തിന്റെ സവിശേഷതകളും നല്‍കുന്നു. ടോപ്പ് റാങ്കിംങ് യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റ്,മികച്ച അന്താരാഷ്ട്ര നിലവാരമുള്ള അധ്യാപകര്‍, വിദ്യാര്‍ത്ഥികളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് ദീര്‍ഘകാല-ഹ്രസ്വക്കാല കോഴ്‌സുകള്‍, ഐഎല്‍ടിഎസ് ഇല്ലാതെയുള്ള ഉപരിപഠനം, സ്‌കോളര്‍ഷിപ്പ് അവസരങ്ങള്‍, പോസ്റ്റ് വര്‍ക്ക് അവസരം,യുകെയില്‍ എവിടെ പഠിക്കണം തുടങ്ങി പൂര്‍ണ്ണ വിവരങ്ങള്‍ സ്‌കോളാബ് എജ്യു നല്‍കുന്നു.

വിദേശപഠനത്തിനൊരുങ്ങുന്ന വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്നാണ് സ്‌കോളര്‍ഷിപ്പ്. വിദേശത്ത് പഠിക്കുന്നത് തീര്‍ച്ചയായും ചെലവേറിയ കാര്യമാണ്. യുകെയിലെ സര്‍ക്കാരും സര്‍വ്വകലാശാലകളും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്. സാമ്പത്തിക ആവശ്യങ്ങളുടെ അടിസ്ഥാനത്തിലോ മുന്‍കാല അക്കാദമിക് പ്രകടനത്തിന്റെ അടിസ്ഥാനത്തിലോ ഇവ ലഭിക്കുന്നതാണ്. സ്‌കോളര്‍ഷിപ്പുകള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ മെച്ചപ്പെട്ട പഠനത്തിന് സ്‌കോളാബ് എജ്യു സാധ്യതകള്‍ ഒരുക്കുന്നു.

ഇനി കോഴ്‌സിനെക്കുറിച്ചാണെങ്കിലും യൂണിവേഴ്‌സിറ്റിയെ സംബന്ധിച്ചാണെങ്കിലും എത്രക്കാലത്തെ കോഴ്‌സാണ്,അവയുടെ മികവ് എന്താണ്,എത്രയാണ് ഇന്‍ടേക്ക്,എത്രക്കാലമായുള്ള യൂണിവേഴ്‌സിറ്റിയാണ്,എത്രവിദേശവിദ്യാര്‍ത്ഥികള്‍ പഠിച്ചിറങ്ങിയിട്ടുണ്ട്,പഠിച്ച് ജോലി ലഭിച്ച വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ തുടങ്ങി സമഗ്ര വിവരണമാണ് സ്‌കോളാബ് എജ്യുവിന്റെ വെബ്‌സൈറ്റിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. ഡയറക്റ്റ് ആയിതന്നെ വിദ്യാര്‍ത്ഥികള്‍ക്ക് www.scholabedu.com വെബ്‌സൈറ്റിലൂടെ കോഴ്‌സിനായി അപേക്ഷിക്കാനും കഴിയുന്നു. കൂടുതല്‍ വിവരങ്ങള്‍ നല്‍കുന്നതിനായി 79025252550 ഈ നമ്പറില്‍ ബന്ധപ്പെട്ടാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകരാന്‍ കണ്‍സള്‍ട്ടന്‍സും സദാ സമയം സന്നദ്ധരാണ്. ഈ സൗകര്യങ്ങള്‍ സ്‌കോളാബിലൂടെ യൂകെയിലെ പഠനത്തിന് മാത്രമല്ല മറ്റ് വിദേശരാജ്യങ്ങളിലെ പഠനങ്ങള്‍ക്കും സഹായകമാണ്. യുകെയ്ക്ക് പുറമേ അയര്‍ലണ്ട്, ന്യൂസിലാന്‍ഡ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ സാധ്യതകള്‍ ഏറെയുള്ള രാജ്യങ്ങളിലേക്കും സ്‌കോളാബിന്റെ വഴികളിലൂടെ നടന്ന് വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ ഏറെയാണ്.