വിദേശത്തെ ബിരുദാനന്തര ബിരുദ പഠനം ഗുണങ്ങള്‍ ഏറെ
ബിരുദത്തിന് ശേഷം തുടര്‍ പഠനത്തിനായി വിദേശത്ത് പോകുമ്പോള്‍ ഗുണങ്ങള്‍ ഏറെയുണ്ട്. സ്‌കോളോബ് എജ്യുവിലൂടെ ഈ ഗുണങ്ങള്‍ ഏതു വിദ്യാര്‍ത്ഥിക്കും എളുപ്പത്തില്‍ നേടാം. ഇന്ത്യയില്‍ നിന്ന് ബിരുദം നേടിയ ശേഷം വിദേശത്ത് പഠിക്കാന്‍ തീരുമാനിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഈ തീരുമാനത്തിന് പിന്നിലെ ഒരു പ്രധാന കാരണം ഇന്ത്യന്‍ കോര്‍പ്പറേറ്റ് മേഖല ഇന്ത്യയിലെ ബിരുദാനന്തര ബിരുദത്തെ അപേക്ഷിച്ച് വിദേശത്തെ മികച്ച അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ നിന്നുള്ള ബിരുദങ്ങളെ വിലമതിക്കുന്നു എന്നതാണ്. കൂടാതെ, വിദേശത്തുള്ള സര്‍വ്വകലാശാലകള്‍ ഉയര്‍ന്ന നിലവാരമുള്ള ഉന്നത വിദ്യാഭ്യാസവും മികച്ച സൗകര്യങ്ങളും ഗവേഷണത്തിന് കൂടുതല്‍ ഊന്നലും നല്‍കുന്നു. ഇതുകൊണ്ട് ഇന്ത്യയില്‍ നിന്ന് ബിരുദം നേടിയ ശേഷം വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടതലാണ്. എന്നാല്‍ ഈ ആഗ്രഹം ഉള്ളിലൊതുക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സ്‌കോളാബിനു എളുപ്പത്തില്‍ സാധിക്കും. ബിരുദാനന്തര ബിരുദ പഠനത്തിന് ഏതു രാജ്യം വേണം, ഏത് യൂണിവേഴ്‌സിറ്റിവേണം, വിദ്യാര്‍ത്ഥികളുടെ ഇഷ്ടങ്ങള്‍ അനുസരിച്ച് ഏതു പഠനം തിരെഞ്ഞെടുക്കണമെന്ന് സ്‌കോളാബ് കൃത്യമായി വഴികാട്ടും.
വിദേശ ഉപരിപഠനത്തിനായി വിദ്യാര്‍ത്ഥികള്‍ തീരുമാനിക്കുന്നതിന് കാരണങ്ങള്‍ ഇനിയുമുണ്ട്. അതില്‍ പ്രധാനം വിദേശത്തെ ഉപരിപഠനം അത്ര ചിലവ് വരുന്നതല്ല എന്നതാണ്. ഇന്ത്യയിലെ ബിരുദാനന്തര പഠനത്തിന് വിദ്യാര്‍ത്ഥികള്‍ ചിലവാക്കാനൊരുങ്ങുന്ന ബഡ്ജറ്റെ വിദേശ പഠനത്തിനുമുള്ളു. മാത്രമല്ല കുറഞ്ഞ ചിലവില്‍ അന്താരാഷ്ട്ര നിലവാരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നടത്തുകയും ചെയ്യാം. വിദേശ പഠനം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കി ലക്ഷ്യത്തിലേക്ക് എത്താനും സഹായിക്കുന്നു. വിദേശ പഠനത്തിലെ പരിചയ സമ്പത്തും ആധുനിക സാങ്കേതിക വിദ്യയുമെല്ലാം പഠനത്തിന് ശേഷം വിദ്യാര്‍ത്ഥികളെ എളുപ്പത്തില്‍ ജോലിയില്‍ പ്രവേശിക്കാനും സഹായിക്കുന്നു. ഇന്ത്യയിലേതു പോലെ ദീര്‍ഘ കാല ഉപരിപഠന കോഴ്‌സുകളല്ല വിദേശത്ത്. വിദ്യാര്‍ത്ഥികളുടെ ഇഷ്ടത്തിനനുസരിച്ച് ഹ്രസ്വക്കാല കോഴ്‌സുകള്‍ ഒരുപാടുള്ള വിദേശ രാജ്യത്ത് കുറഞ്ഞ സയമം കൊണ്ട് തന്നെ അന്താരാഷ്ട്ര നിലവാരത്തില്‍ പഠിച്ച് മികച്ച ജോലി സ്വന്തമാക്കാന്‍ സാധിക്കും.
വിദേശത്ത് ഉപരിപഠനത്തിനായി ഒരുങ്ങുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ചെയ്യാനൊരുങ്ങുന്ന കോഴ്‌സിനെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കുക എന്നതാണ്.
ഇന്ത്യയില്‍ നിന്ന് ബിരുദം നേടിയ ശേഷം വിദേശത്ത് പഠിക്കാനൊരുങ്ങുമ്പോള്‍ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ കാല്‍വെപ്പാണിത്. വിദ്യാര്‍ത്ഥികള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഗവേഷണ കോഴ്‌സുകളും സര്‍വ്വകലാശാലകളും അതിനോടനുബന്ധിച്ച സ്ഥലങ്ങളും നന്നായി അറിഞ്ഞിരിക്കണം. ഒരു സാധാരണ വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം വിദേശ രാജ്യത്തെ ഇത്തരം വിവരങ്ങള്‍ വഞ്ചിതരാകാതെ അറിയുക എന്നത് പ്രയാസമാണ്. എന്നാല്‍ യാതൊരു ബുദ്ധിമുട്ടും വിദ്യാര്‍ത്ഥികളെ അറിയിക്കാതെ ഈ സേവനങ്ങളെല്ലാം സ്‌കോളാബില്‍ ലഭ്യമാണ്. വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്ന കോഴ്‌സുകള്‍ കണ്ടെത്താന്‍ കോഴ്‌സ് ഫൈന്‍ഡര്‍ സ്‌കോളാബിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പഠിക്കാന്‍ പോകുന്ന മൊഡ്യൂളുകള്‍, ഗവേഷണ സാധ്യതകള്‍, ക്യാമ്പസ് ജീവിതം, തൊഴില്‍ സാധ്യതകള്‍ എന്നിവ വിശദമായി സ്‌കോളാബിലെ മിടുക്കരായ സ്റ്റാഫുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട വിധത്തില്‍ പറഞ്ഞുകൊടുക്കും. വെബ്‌സൈറ്റിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ക്ക് പുറമെ സ്‌കോളാബിന്റെ കൗണ്‍സിലേഴ്‌സിനോടും വിദ്യാര്‍ത്ഥികള്‍ക്ക് സംസാരിക്കാം. ഇതിനെല്ലാം പുറമെ പൂര്‍വ്വ വിദ്യാര്‍ത്ഥികളോടും കോഴ്‌സ് പൂര്‍ത്തിയാക്കി ഉയര്‍ന്ന ജോലി ചെയ്യുന്നവരോടും അനായാസമായി നേരിട്ട് വിദ്യാര്‍ത്ഥികള്‍ക്ക് സംസാരിക്കാനും സ്‌കോളാബിലൂടെ സാധിക്കും.
ബിരുദാനന്തര ബിരുദം വിദേശത്ത് പഠിക്കുന്നത് ഒരു പ്രത്യേക മേഖലയെക്കുറിച്ചുള്ള വിദ്യാര്‍ത്ഥികളുടെ അറിവ് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാര്‍ഗമാണ്.മാത്രമല്ല കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കാനും ഇത് വഴിയൊരുക്കുന്നു.
മാസ്റ്റേഴ്‌സ് വിദേശത്ത് പൂര്‍ത്തിയാക്കുന്നതിന്റെ പ്രയോജനങ്ങള്‍ അളക്കാനാവാത്തതാണ്, ഇത് അക്കാദമിക് പുരോഗതിക്കുള്ള മികച്ച അവസരവും അതോടൊപ്പം ഒരു പുതിയ സംസ്‌കാരത്തില്‍ മുഴുകാനും ലോകമെമ്പാടുമുള്ള ആളുകളുമായി കണ്ടുമുട്ടാനും നെറ്റ്വര്‍ക്ക് ചെയ്യാനും അമൂല്യമായ അവസരവും നല്‍കുന്നു.മറ്റൊരു രാജ്യത്ത് ഉപരിപഠനത്തിന് ഒരുങ്ങുമ്പോള്‍ ആ രാജ്യത്തിന്റെ ഭാഷ പഠിക്കാനുള്ള ഏറ്റവും നല്ല അവസരമാണ്. ബിരുദാനന്തര ബിരുദം പഠിക്കാന്‍ വിദേശത്ത് എത്തിയാല്‍ വിദ്യാര്‍ത്ഥികളുടെ ഭാഷാ വൈദഗ്ദ്ധ്യം കൂടുതല്‍ മെച്ചപ്പെടും. പരിചിതമല്ലാത്ത ഒരു ഭാഷയില്‍ ആശയങ്ങള്‍ അറിയുമ്പോള്‍, അത് എല്ലായ്‌പ്പോഴും ഒരു വലിയ വെല്ലുവിളിയാണ്, എന്നാല്‍ ഈ വെല്ലുവിളി ഏറ്റെടുക്കുന്നതിലൂടെ വിദ്യാര്‍ത്ഥികള്‍ ഒന്നോ രണ്ടോ ഭാഷകളില്‍ പ്രാവീണ്യം നേടും.
ബിരുദം പൂര്‍ത്തിയാക്കി ബിരുദാനന്തര ബിരുദം വിദേശത്ത് നേടാനൊരുങ്ങുമ്പോള്‍ ഏതൊരു വിദ്യാര്‍ത്ഥിയ്ക്കും ചില ആശങ്കകള്‍ ഉണ്ടാകും. ഈ ആശങ്കകള്‍ ഇല്ലാതാക്കാന്‍ സ്‌കോളാബ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമുണ്ടാകും. വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും പോകാനൊരുങ്ങുന്ന രാജ്യത്തെയും ചുറ്റുപാടകളെ ക്കുറിച്ചും കൃത്യമായി സ്‌കോളാബ് വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാക്കി നല്‍കുന്നു. ഒരു അന്താരാഷ്ട്ര വിദ്യാര്‍ത്ഥിയെന്ന നിലയില്‍ മറ്റൊരു സംസ്‌കാരത്തെ മനസ്സിലാക്കാനും വീക്ഷണങ്ങള്‍ പുരോഗമിക്കാനും ആഗോള സാമ്പത്തിക, സാമൂഹിക രാഷ്ട്രീയ പ്രവണതകളെക്കുറിച്ച് വിപുലമായ ധാരണ ലഭിക്കാനും വിദേശപഠനം സഹായകമാകും.
ഇതുപോലെ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകളുമായി വിദേശത്ത് പഠിക്കുന്നത് സുഹൃത്തുക്കളുടെയും സഹകാരികളുടെയും ഒരു ആഗോള ശൃംഖല സൃഷ്ടിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കും. ഭാവിയില്‍ ലോകത്തെവിടെയും കരിയര്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഈ കോണ്‍ടാക്റ്റുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സഹായകമാകും.
അന്താരാഷ്ട്ര സ്ഥാപനത്തില്‍ ബിരുദാനന്തര ബിരുദം നേടുന്നതിലൂടെ വിദ്യാര്‍ത്ഥികളുടെ ബയോഡാറ്റ ഏത് അഭിമുഖം നേരിടാനും പ്രാപ്തമാകും.മറ്റ് വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് ഉയര്‍ന്ന തലത്തിലുള്ള വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഇത്തരം വിദ്യാര്‍ത്ഥികള്‍ക്ക് അനുഭവപരിചയമുണ്ടെന്നും മനസ്സിലാക്കാം.
വിദേശത്ത് നിങ്ങളുടെ ബിരുദാനന്തര പഠനം വിവിധ നെറ്റ്വര്‍ക്കുകള്‍ വികസിപ്പിക്കാനും വിദേശ തൊഴില്‍ അവസരങ്ങളിലേക്കും ഇന്റേണ്‍ഷിപ്പുകളിലേക്കും നയിച്ചേക്കാവുന്ന കണക്ഷനുകള്‍ സൃഷ്ടിക്കാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കും. പല വിദ്യാര്‍ത്ഥികളും പഠിക്കുമ്പോഴോ ഇന്റേണ്‍ഷിപ്പ് ഏറ്റെടുക്കുമ്പോഴോ പാര്‍ട്ട് ടൈം ജോലികള്‍ക്കായി നോക്കുന്നു, അങ്ങനെ ബിരുദാനന്തര ബിരുദം പിന്തുടരുമ്പോള്‍ തന്നെ അവരുടെ കരിയറിന് നല്ല തുടക്കം നല്‍കുന്നു. ഇതുകൂടാതെ, വിദേശത്ത് പഠിക്കുന്നത് പുതിയ രാജ്യത്ത് നിരവധി അവസരങ്ങളും നേട്ടങ്ങളും തൊഴിലവസരങ്ങളും പ്രദാനം ചെയ്യും.
ഇങ്ങനെ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം വിദേശപഠനം നല്‍കുന്ന മേന്മകള്‍ ഒത്തിരിയാണ്.
മുന്‍പ് വിദേശ പഠനം ഒരു അത്ഭുതമാണ്. സമൂഹത്തിലെ ഉന്നതര്‍ക്ക് മാത്രം എത്തിപ്പിടിക്കാവുന്ന ഒരു വഴി. എന്നാല്‍ ഇന്ന് കാഴ്ചയും കാഴ്ചപ്പാടും മാറി. ഏത് സാധാരണക്കാരനും തന്റെ കരിയര്‍ മെച്ചപ്പെടുത്താന്‍ ഏത് വിദേശ രാജ്യമോ യൂണിവേഴ്‌സിറ്റിയോ കോഴ്‌സോ തിരഞ്ഞെടുക്കാം. ഇത് അനായാസമാക്കാനും ഏത് സാമ്പത്തിക സ്ഥിതിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും വിദേശപഠനം സ്വപ്‌നം മാത്രം ആകാതെ ഇരിക്കാനും സ്‌കോളാബിന്റെ പരിചയ സമ്പത്തിന് കഴിയും.